Ohari Chanakya

Ohari ChanakyaPUBLISHED BOOKS

വികസിത രാജ്യങ്ങളിൽ ഓഹരി നിക്ഷേപം എന്നത് അവിടുത്തെ ജനങ്ങളുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. വാറൻ ബഫറ്റ് പോലെയുള്ള അതിപ്രഗത്ഭരും സമ്പന്നരുമായ നിക്ഷേപകർ തങ്ങ ളുടെ ഓഹരി നിക്ഷേപം തുടങ്ങിയത് ഒൻപതാമത്തെ വയസ്സിലാണ്. നമ്മുടെ നാട്ടിൽ പലപ്പോഴും നിക്ഷേപം എന്നത് ബാങ്ക് ഡിപ്പോ സിറ്റുകളിൽ മാത്രമായി ഒതുങ്ങിപോകുന്നു. വിദ്യാസമ്പന്നരായ ആളുകൾ പോലും ഓഹരി വിപണിയെ റിസായി മാത്രം കാണു ന്നവരാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ സാമ്പത്തിക വിപണികളിൽ നിന്നും പുറന്ത ള്ളപ്പെടുകയാണ് ചെയ്യുന്നത്.
നിക്ഷേപകൻ ആദ്യം പണമല്ല മറിച്ച് തന്റെ സമയമാണ് നിക്ഷേ പിക്കാൻ തായ്യാറാകേണ്ടത്. അതായത് വിപണിയെപ്പറ്റി പഠിക്കാനുള്ള സമയം. സമഗ്രമായി പഠിച്ചതിന് ശേഷം മാത്രം വിപണിയിൽ പ്രവേ ശിക്കുകയും നിക്ഷേപിക്കുകയും ചെയ്യലാണ് ഏറ്റവും സമർത്ഥരായ നിക്ഷേപകർ ചെയ്യേണ്ടത്.
വിപണിയിൽ പ്രവേശിക്കുമ്പോൾ രണ്ട് സുപ്രധാന കാര്യങ്ങളാണ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടത്. വിപണിയുടെ ദിശ (Trend), നിക്ഷേപിക്കുന്ന ഓഹരിയുടെ വിലനിലവാരത്തിന്റെ ലക്ഷ്യസ്ഥാനം (Price Target).
എത് ദിശയിലാണ് ഓഹരി സഞ്ചരിക്കുന്നത്? ഇത് മനസ്സിലാക്കാൻ ഓഹരിയുടെ ഗതിയെ അഥവ ട്രെന്റ് മനസ്സിലേക്കേണ്ടതാണ്. അതു പോലെ തന്നെ ഒരു ഓഹരിയുടെ ഇപ്പോഴുള്ള മുന്നേറ്റം ഏത് ടാർ ജെറ്റിലേക്കാണ് ഓഹരിയെ എത്തിക്കുക എന്നതും നിക്ഷേപകൻ മനസ്സിലാക്കേണ്ട വസ്തുതയാണ്. ഇത് രണ്ടും അറിഞ്ഞാൽ മാത്രമെ വിപണിയുടെ സ്വഭാവം മനസ്സിലാക്കി നിക്ഷേപം നടത്താൻ നിക്ഷേപ കന് സാധിക്കുകയുള്ളു.